കുമരകം ∙ മങ്കുഴിയോടുള്ള അവഗണനയ്ക്കു നൽകേണ്ടി വന്നത് ഒരു ജീവൻ കൂടി. വാഹനമെത്താത്ത ഇവിടെ നിന്നു വള്ളത്തിൽ ആശുപത്രിയിലേക്കു കൊണ്ടു പോകവേ ഹൃദ്രോഗി മരിച്ചു. മങ്കുഴി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന കണിയാകുളംചിറ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (64)യാണു മരിച്ചത്.ചൊവ്വാഴ്ച രാത്രി 12ന് ശാന്തമ്മയ്ക്കു
കോട്ടയം ∙ കുമരകം മഞ്ചാടിക്കരിയിലെ വീട്ടുമുറ്റത്തു നിന്നു തൊട്ടടുത്തുള്ള കൈത്തോടിന്റെ ഓരം വരെ എൻ.എസ്.രാജപ്പന് (72) നിരങ്ങിയെത്താനേ കഴിയൂ. കടവിൽ അടുക്കിവച്ച മണൽച്ചാക്കുകളിൽ കൈ കുത്തി കൊച്ചുവള്ളത്തിലേക്കു കയറും. പോളിയോ ബാധിച്ചു തളർന്ന ഇരുകാലുകളും വള്ളത്തിലേക്ക് എടുത്തുവയ്ക്കും.
കുമരകം ∙ പുതുവർഷപ്പിറവിയുടെ ആവേശത്തിൽ കായലോരം.2020– ലെ അവസാന സൂര്യസ്തമനം കണ്ട് തിരികെ വന്നു ആഘോഷങ്ങളിലേക്ക് കടന്നു സഞ്ചാരികൾ. വഞ്ചിവീട്ടിലും മോട്ടോർ ബോട്ടിലും വള്ളത്തിലുമായാണ് സഞ്ചാരികൾ സുര്യസ്തമനം കാണാൻ കായലിൽ പോയത്. കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ വലിയ ആഘോഷങ്ങളില്ലായിരുന്നു.കായലോരത്തെ ഹോട്ടലുകളും
കായലും കുളിരും കണ്ടല്‍ക്കാടുകളും കുഞ്ഞോളങ്ങളും കഥ പറയുന്ന കുമരകത്തേക്ക് അടുത്ത തവണ യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും കാണേണ്ട ഒരു കാഴ്ച കൂടിയുണ്ട്. വേമ്പനാട്ടു കായലില്‍ സ്ഥാപിച്ച പുതിയ ഒഴുകുന്ന മീന്‍കട. കുമരകം കരിയില്‍ പാലത്തിനു സമീപമാണ് സഞ്ചാരികള്‍ക്ക് വിസ്മയമാകുന്ന ഈ കട ഉള്ളത്. കഴിഞ്ഞയാഴ്ചയാണ് കട
കുമരകം∙ റോഡിന്റെ ആകർഷണീയതയായിരുന്ന വൻ തണൽ മരങ്ങളിൽ 9 എണ്ണം കടപുഴകി വീണു. ഇതിൽ ചിലതിന്റെ ചില്ലകൾ ഓടിക്കൊണ്ടിരുന്ന കാറുകൾക്കു മുകളിലും വീണു. പാമ്പാടിയിൽ എത്തിയ ശേഷം ആലപ്പുഴ ആര്യാട്ടേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന്റെ മുകളിൽ മരം വീണ് 4 കുട്ടികളും 5 മുതിർന്നവരും കാറിനുള്ളിൽ കുടങ്ങി.
കുമരകത്തെ ഹൗസ് ബോട്ട് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവായി ക്രിസ്മസും പുതുവത്സരവും. കോവിഡിനെ തുടര്‍ന്ന് സഞ്ചാരികള്‍ തിരിഞ്ഞു നോക്കാതിരുന്ന കുമരകത്ത് സഞ്ചാരികളുടെ തിരക്കേറി. മണ്‍സൂണ്‍ പോലെ തന്നെ കുമരകത്തിന് വളരെ പ്രധാനപ്പെട്ട സീസണാണ് ക്രിസ്തുമസ് പുതുവത്സര നാളുകള്‍. മകരമഞ്ഞിന്റെ കുളിര്‍മ്മയും
ഇടത്തറ വീടിന്റെ ഇനിയുള്ള കാത്തിരിപ്പ് ഇരട്ട ഡോക്ടർമാർ പടി കയറിയെത്തുന്ന ദിവസത്തിനു വേണ്ടിയാണ്. ഇരട്ടക്കുട്ടികളായ അഞ്ജുവും അച്ചുവും എംബിബിഎസിന് അഡ്മിഷൻ നേടിയതു കഴിഞ്ഞ ദിവസമാണ്. ബാർബർ ജോലി നോക്കുന്ന അച്ഛൻ വിജയന്റെ ഏറ്റവും വലിയ ആഗ്രഹം മക്കളെ ഡോക്ടറാക്കണം എന്നായിരുന്നു. എംബിബിഎസിന് അഡ്മിഷൻ
കുമരകം പള്ളിച്ചിറ ചൂളപ്പടി തോട്ടിൽ മീൻ പിടിക്കാനിട്ട കൂട്ടിൽ പെരുമ്പാമ്പുകൾ കയറി. കൂട്ടിൽ ഉണ്ടായിരുന്ന മത്സ്യങ്ങളെ മുഴുവൻ ഇവ അകത്താക്കി. മത്സ്യത്തൊഴിലാളി പുലർച്ചെ എത്തി കൂടു പൊക്കിയപ്പോൾ നല്ല ഭാരം. കൂട്ടിൽ മീനുകൾ കയറി നിറഞ്ഞതായിരിക്കും എന്നു കരുതി ഏറെ സന്തോഷിച്ചു. ഒറ്റയ്ക്കു കൂടു പൊക്കാൻ കഴിയാതെ
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കുമരകം നിശ്ചലമായി. സഞ്ചാരികള്‍ അകന്ന് ഹൗസ്ബോട്ടുകള്‍ കരയ്ക്കടിഞ്ഞതോടെ നാടൊന്നടങ്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹൗസ് ബോട്ടിലെ അറുനൂറിലേറെ വരുന്ന തൊഴിലാളികളും കുടുംബം പുലര്‍ത്താന്‍ മറ്റ് ജോലികള്‍ തേടുകയാണ്. 120
സംസ്ഥാനത്ത് പന്ത്രണ്ട് വിനോദസഞ്ചാരമേഖലകളെ കൂടി ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമാക്കി. മാലിന്യ സംസ്കരണത്തിലൂന്നിയുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുമരകത്ത് ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 2008ല്‍