കോട്ടയം∙ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു വഴി ലഭിക്കേണ്ട വിലക്കുറവിനായി കാത്തിരിക്കുകയാണു ജില്ലയിലെ സാധാരണക്കാർ. ജിഎസ്ടിയിൽ ഒരു ശതമാനം പോലും നികുതി ചുമത്താത്ത ചിക്കന്റെ വില ഈയടുത്ത കാലത്തെ ഉയർന്ന നിലയിലാണ്. ഹോട്ടലുകളിലെ ഭക്ഷണം പോക്കറ്റിനെ പൊള്ളിക്കുമെന്നു പലർക്കും അനുഭവത്തിലൂടെ മനസിലായി.