കോലഞ്ചേരി ∙ എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പു തുടങ്ങി. വി.പി. സജീന്ദ്രൻ എംഎൽഎ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ആശുപത്രി ഓർഗനൈസിങ് സെക്രട്ടറി സണ്ണി കെ. പീറ്റർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്, ഡീൻ ഡോ. കെ.കെ. ദിവാകർ, അത്യാഹിത വിഭാഗം മേധാവി ഡോ.
കൊച്ചി∙ കോവിഡ് രഹിത ജില്ല എന്ന പ്രത്യാശയിലേക്കുള്ള ആദ്യ പടവേറി ജില്ല. ആരോഗ്യപ്രവർത്തകർക്കു കോവിഡ് പ്രതിരോധ കവചമൊരുക്കാനുള്ള ആദ്യഘട്ട വാക്സിനേഷനു തുടക്കമായി. സ്വന്തം സുരക്ഷ അവഗണിച്ചും കോവിഡ് ചികിത്സാ, പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് അർഹിക്കുന്ന അംഗീകാരം
കൊച്ചി∙ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 9 ന് 25,162 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. മെട്രോ സർവീസ് പുനരാരംഭിച്ച 2020 സെപ്റ്റംബർ 7 ന് 4408 പേരായിരുന്നു ആകെ യാത്രക്കാർ. 4 മാസംകൊണ്ട് യാത്രക്കാരുടെ എണ്ണത്തിൽ 6 ഇരട്ടിയോളമാണ് വർധന. ഇക്കാലയളവിലെ ആകെ യാത്രക്കാർ 16.9 ലക്ഷമാണ്.
കൊച്ചി ∙ കേരളത്തിലെ തിയറ്ററുകളിൽ ആരവങ്ങളും സാമ്പത്തിക ഉണർവും നിറച്ച തമിഴ് ചിത്രം ‘മാസ്റ്റർ’ 100 കോടി കലക്ഷനിലേക്കു കുതിക്കുമ്പോൾ, കൊട്ടക പിടിക്കാൻ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിക്കഴിഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റിലീസിനൊരുങ്ങുന്നത് ഏകദേശം 20 ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’
തിരുവനന്തപുരം∙ കോവിഡിനെതിരെ വാക്സീനിലൂടെ പ്രതിരോധം തീര്‍ക്കാനുള്ള പോരാട്ടത്തിനു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറന്‍സിലൂടെ വാക്സീന് കുത്തിവയ്പ്പിനു തുടക്കം കുറിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. കുത്തിവയ്പ്പ് ഞായറാഴ്ച മുതൽ രാവിലെ 9ന് ആയിരിക്കും. ...Covid Vaccine
കളമശേരി എച്ച്എംടി റോഡ് അപകടത്തിന്റെ ഉത്തരവാദികളായ കാർ യാത്രക്കാരെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കാർ ഓടിച്ചിരുന്ന യുവാവ് വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആലുവ തായ്ക്കാട്ടുകര ആലംപറമ്പിൽ ശ്രുതിയിൽ എ.എസ്.സഫ്ദർ (32)ആണ് കീഴടങ്ങിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പറവൂർ സ്വദേശിയുടെ
സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സീനേഷന് നല്‍കുന്നതിനായി എറണാകുളം ജില്ല പൂര്‍ണ സജ്ജം. 12 കേന്ദ്രങ്ങളിലായി ആയിരത്തി ഇരുന്നൂറ് പേര്‍ക്കാണ് നാളെ കോവിഡ് വാക്സീന് നല്‍കുന്നത്. ഉദ്ഘാടനത്തിന് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി
തൊടുപുഴ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരെഞ്ഞെടുപ്പിൽ ബി ജെ പി-യു ഡി എഫ് പരസ്യ കൂട്ടുകെട്ട്. സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡി എഫ് –ബി ജെ പി കൗൺസിലർമാർ പരസ്പരം വോട്ട് ചെയ്തു. ഇതോടെ ഇടത് ഭരണത്തിലുള്ള തൊടുപുഴ നഗരസഭയിൽ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികൾ യു ഡി എഫിനും, രണ്ട് സ്റ്റാൻഡിങ്
കൃഷിയിടത്തിൽ കനാൽ വെള്ളം കയറി ദുരിതത്തിലായി എറണാകുളം ഐക്കരനാട്ടിലെ നെൽകർഷകർ. വർഷങ്ങളായി തരിശ് കിടന്ന ഭൂമിയിൽ കൃഷിയിറക്കിയവരാണ് പ്രതിസന്ധിയിലായത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി കൃഷിയിറക്കിയിട്ടും സബ്സിഡി ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. രണ്ട്പതിറ്റാണ്ടോളം തരിശുകിടന്ന ഭൂമി
എറണാകുളം അങ്കമാലി അതിരൂപതയുടെ തൃക്കാക്കരയിലെ ഭൂമി വ്യാജപട്ടയം നിര്‍മിച്ച് വിറ്റെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലിസ്. തൃക്കാക്കരയിലെ 73 സെന്റ് ഭൂമിയുടെ വില്പനയിലാണ് വ്യാജപട്ടയം നിര്‍മിച്ചെന്ന പരാതി ഉയര്‍ന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കൈമാറ്റത്തിന് വ്യാജപട്ടയം നിര്‍മിച്ചെന്ന