63054results for ""

 • പണി തീരാതെ സ്റ്റേഡിയം; കായികതാരങ്ങൾ അലയുന്നു

  ഇലന്തൂർ ∙ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമാണം നീളുമ്പോൾ കളിക്കളം തേടി കായികതാരങ്ങൾ അലയുന്നു. 2019 നവംബറിൽ നിർമാണ ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് സ്റ്റേഡിയം നിർമാണമാണ് എങ്ങും എത്താതെ കിടക്കുന്നത്. ഒരു ഏക്കർ 17 സെന്റ് ഭൂമിയാണ് സ്റ്റേഡിയത്തിന് ഉണ്ടായിരുന്നത്. ഇതിൽ 54 സെന്റ് നാട്ടുകൂട്ടായ്മയായ

 • ഇറക്കത്തിൽ നിയന്ത്രണം വിട്ട റോഡ് റോളറിൽ കുടുങ്ങി വിദ്യാർഥിക്കു പരുക്ക്

  കൊല്ലം ∙ റോഡിലെ ഇറക്കം ഇറങ്ങവേ റോഡ് റോളർ നിയന്ത്രണം വിട്ടു ഇടിച്ചു കയറി സൈക്കിൾ യാത്രക്കാരനായ വിദ്യാർഥിക്കു ഗുരുതര പരുക്ക്. റോളറിന്റെ മുൻചക്രത്തിനിടയിൽപെട്ട വിദ്യാർഥിയെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തി

 • വൈദികനെന്നു വിശ്വസിപ്പിച്ചു പണം തട്ടിയ കേസ്: കപ്യാരായി അഭിനയിച്ചയാളും അറസ്റ്റിൽ

  അടിമാലി ∙ വൈദികനെന്നു വിശ്വസിപ്പിച്ചു തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41) അറസ്റ്റിൽ. വ്യവസായിയെ വൈദികനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച തൊടുപുഴ അരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി.കൈമളിനെ (38) അന്വേഷണ സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി ലാഭത്തിൽ വിൽപന നടത്തി പണം സമ്പാദിക്കാം എന്ന് വ്യവസായിയെ ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ 19ന് വൈദികനായി ചമഞ്ഞ അനിൽ വി.കൈമൾ വ്യവസായിയോട് 35 ലക്ഷം രൂപയുമായി ചിത്തിരപുരത്ത് എത്താൻ പറഞ്ഞു. പണവുമായി 4 മണിക്ക് എത്തിയതോടെ കപ്യാരായി അഭിനയിച്ച ഷിഹാബ് എത്തി വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.

 • അരിക്കൊമ്പനെ പിടിക്കാൻ അരിരാജയും സ്വയംഭൂവും; അപ്രതീക്ഷിതമായി ഒരു ഡ്രോൺ

  കമ്പം∙ 1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാൻ ഇന്നലെ തമിഴ്നാട് വനം വകുപ്പ് മേധാവിയുടെ ഉത്തരവിറങ്ങിയത്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാൻ ഇൗ നിയമം അനുവദിക്കുന്നുണ്ട്.

 • ഹോണിൽ വിരണ്ട് അരിക്കൊമ്പൻ, റേഷൻ കടയുടെ വാതിലിൽ തട്ടിയെന്ന് നാട്ടുകാർ; മയക്കുവെടി ആപത്തോ?

  കമ്പം ∙ റോഡരികിലൂടെ കമ്പംമെട്ട് മേഖലയിലേക്കു നടന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലേക്കു തിരിയാൻ കാരണം ലോറിയുടെ ഹോൺ ശബ്ദം. വെള്ളിയാഴ്ച രാത്രി കഴുതമേട് ഭാഗത്തു തങ്ങിയ ആന ഇന്നലെ രാവിലെ ആറോടെ റോഡരികിലൂടെ നടന്നുപോകുന്നത് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു. ഭയന്ന ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കിയതോടെ വിളറി പൂണ്ട ആന ദേശീയപാത മുറിച്ചുകടന്നു ജനവാസമേഖലയിലെത്തി. ഇതോടെ ജനം പുറത്തിറങ്ങരുതെന്ന് ഉദ്യോഗസ്ഥർ മൈക്ക് അനൗൺസ്മെന്റ് തുടങ്ങി. തുറന്ന കടകളെല്ലാം പൊലീസ് അടപ്പിച്ചു. നാട്ടുകാർ ഇരുചക്രവാഹനങ്ങളിലും കാൽനടയായും ആനയെ പിന്തുടർന്നു. പൊലീസ് പലതവണ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല. ഉച്ചയ്ക്ക് 2 മണിയോടെയാണ് തേനി ജില്ലാ ഭരണകൂടം കമ്പം നഗരസഭാ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അരിക്കൊമ്പൻ നിന്ന പുളിത്തോട്ടത്തിന് 50 മീറ്റർ മാറി 2 റേഷൻ കടകളുണ്ട്.