കോഴിക്കോട് ∙ കൊല്ലപ്പെട്ട വ്യാപാരി സിദ്ദീഖിനെ ഫർഹാനയാണു ഷിബിലിക്കു പരിചയപ്പെടുത്തിയതെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ. ജോലിയെന്ന ആവശ്യം നിരന്തരം
മലപ്പുറം ∙ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും കടന്നുകളയാൻ ശ്രമിച്ചത് അസമിലേക്ക്. അവിടെ തങ്ങാൻ സഹായം തേടിയതാകട്ടെ മുൻപ് കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ തൊഴിലാളിയോടും. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ക്വാർട്ടേഴ്സിൽ ഷിബിലി താമസിച്ചിരുന്നപ്പോഴാണ് ഈ അസം സ്വദേശിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ചീരട്ടാമല (പെരിന്തൽമണ്ണ) ∙ അടുത്തിടെ പ്രാദേശിക സഞ്ചാരികൾ പെരിന്തൽമണ്ണയിലെ ‘മിനി ഊട്ടി’ ആക്കി മാറ്റിയ ചീരട്ടാമല വ്യൂ പോയിന്റിലേക്ക് ഉച്ച സമയത്ത് പൊലീസ് വാഹനങ്ങളടങ്ങുന്ന വൻ സംഘം കുതിക്കുന്നതു കണ്ട് നാട്ടുകാർ അമ്പരന്നു. വഴി ചോദിച്ചപ്പോൾ പ്രദേശവാസികളിലൊരാൾ പറഞ്ഞത് ‘അങ്ങോട്ട് പൊലീസ് പടയും പോകുന്നതു കണ്ടു, എന്താ സംഭവം?’.
തിരൂർ ∙ കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖ് കൊല്ലപ്പെട്ടത് വിവാഹത്തിനും ഭാവിജീവിതത്തിനും പണം കണ്ടെത്താനായി പ്രതികളായ ഷിബിലിയും ഫർഹാനയും ചേർന്നൊരുക്കിയ ഹണി ട്രാപ്പിനിടെ. ശ്രമം പൊളിഞ്ഞാൽ സിദ്ദീഖിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായാണ് പ്രതികൾ എത്തിയത്.
ചീരട്ടാമല (പെരിന്തൽമണ്ണ)∙ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങളും ഉപകരണങ്ങളും വലിച്ചെറിയാൻ പ്രതികൾ ചീരട്ടാമല തിരഞ്ഞെടുത്തത് മുൻപ് ഷിബിലി ഇവിടെ ലഹരി ഉപയോഗത്തിനായി വന്ന പരിചയം കണക്കിലെടുത്തെന്ന് പൊലീസ്. അങ്ങാടിപ്പുറത്ത് താമസിക്കുന്ന സമയത്ത് ഷിബിലിക്ക് ലഹരി ഇടപാടും ഉണ്ടായിരുന്നു.
കോഴിക്കോട്ടെ വ്യവസായി സിദ്ദീഖ് കൊലക്കേസിൽ അറസ്റ്റിലായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖിനെതിരെ ഒറ്റപ്പാലം സബ് കലക്ടർ പുറപ്പെടുവിച്ച വാറണ്ടും. 107 സിആർപിസി പ്രകാരം സബ് ഡിവിഷനൽ മജിസ്ട്രേട്ട് കൂടിയായ സബ് കലക്ടർ തുടങ്ങിയ നടപടികളുടെ ഭാഗമായി പല തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത
കോഴിക്കോട് കൊല്ലപ്പെട്ട വ്യാപാരി സിദ്ദീഖിനെ ഫർഹാനയാണു ഷിബിലിക്കു പരിചയപ്പെടുത്തിയതെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ. ജോലിയെന്ന ആവശ്യം നിരന്തരം പറഞ്ഞത് കൊണ്ടാണ് മകള്‍ സഹായിച്ചത്. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദീഖിന്റെ നിർദേശപ്രകാരം ഷിബിലിയാണെന്നും ഫാത്തിമ മനോരമ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് കൊല്ലപ്പെട്ട ഹോട്ടൽ ഉടമയായ സിദ്ദിഖിന്റ മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക്ക് കട്ടർ പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് അടുത്തുള്ള ചീരട്ട മലയിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായ തെളിവുകൾ ലഭിച്ചത്. ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക, സിദ്ദിഖിന്റെത് എന്ന് കരുതുന്ന
കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലക്കേസിന് സമാനമായി ഒരു കൊലപാതകം 28 വർഷങ്ങൾക്ക് മുൻപ് ഊട്ടിയിൽ നടന്നിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശി മുരളീധരനെ കാമുകി ഡോ. ഓമനയാണ് കൊന്നു കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചത്. 2001ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താന്‍ ഇതുവരെ ഒരു അന്വേഷണ ഏജന്‍സികള്‍ക്ക്
കോഴിക്കോട്ടെ ഹോട്ടലുടമയുടെ മൃതദേഹം മൂന്നായി മുറിച്ചത് ബാഗുകളിലാക്കാന് വേണ്ടി. സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയായിരുന്നു. സിദ്ദിഖ് കൊല ചെയ്യപ്പെട്ട അന്നു തന്നെ പ്രതികള്‍ മൃതദേഹം മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു. മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു ശ്രമം. ഇതിനായി അന്നു