ജന്നിഫര്‍ എന്നും എന്നെ അതിശയിപ്പിച്ചിട്ടേയുള്ളൂ. അക്ഷരങ്ങളിലൂടെ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെ ഗാഢമായി പ്രണയിക്കാമെന്ന് അവളെനിക്കു കാണിച്ചു തന്നു. ഇമെയില്‍ സന്ദേശങ്ങള്‍ കാപ്പിറ്റലിസത്തിന്റെ വിസർജ്യമാണെന്ന എന്റെ സങ്കല്പം അവള് തിരുത്തി. മാര്‍ക്സിന്റെ നാട്ടുകാരി എന്നതിലുപരി ഹെസ്സെയുടെയും
ഷെർലക് ഹോംസ് എന്ന എക്കാലത്തെയും സമർഥനായ കുറ്റാന്വേഷകനെ പരിചയപ്പെടുത്തിയ, വായനാലോകം ഏറ്റവും കൂടുതൽ ആരാധിച്ച എഴുത്തുകാരനാണ് സർ ആർതർ കോനൻ ഡോയൽ. എഴുത്തുകാരനെ അറിയാത്തവർപോലും കഥാപാത്രത്തെ നേരിട്ടറിയുന്ന അനുഭവമാണ് ഡോയൽ സാഹിത്യലോകത്ത് അനുഭവിപ്പിച്ചത്. ഷെർലക് ഹോംസിനെയോ അദ്ദേഹത്തിന്റെ അനുയായി ഡോ. വാട്സനേയോ
തിത്തിമിക്കുട്ടി ഡാൻസ് പഠിച്ചിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചാ തിത്തിമിക്കുട്ടീടമ്മ പറയും നേരെ ചൊവ്വേ നടക്കാൻ പഠിച്ചത് ഇന്നാളാ അപ്പോഴാ ഡാൻസ് പഠിക്കുന്ന് ഒരാള്‍ എന്ന്. കാര്യം എന്താണെന്നു വച്ചാൽ എല്ലാവരും തിത്തിമിക്കുട്ടിയോട് ചോദിക്കും, പേരെന്തുവാ എന്ന്. അപ്പോ തിത്തിമിക്കുട്ടി പറയും എസ്. ആർ.
ലളിതമായ കഥ പറച്ചിൽ രീതിയാണു പ്രിയ സുനിലിന്റേത്. പരിസ്ഥിതിനാശം, സ്ത്രീ സുരക്ഷ, ആദിവാസികളോടും ട്രാൻസ് വിഭാഗങ്ങളോടുമുള്ള അവഗണന തുടങ്ങി വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതു കൃത്യമായി വായനക്കാരന്റെ മനസ്സിനെ പിടിച്ചുകുലുക്കുന്നത് അതുകൊണ്ടാണ്. ഒലീവ് റിഡ്ലി എന്ന വംശനാശം നേരിടുന്ന ആമയും
സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവികളുടെയും ലോകമാണ് എഴുത്തുകാരി പ്രിയ സുനിലിന്റെ കഥകളിലുള്ളത്.
തൃക്കോട്ടൂരിന്റെ കഥ പറഞ്ഞ കഥാകാരൻ യു.എ ഖാദറിന് അതേ മണ്ണിൽ അന്ത്യവിശ്രമം. തിക്കോടിയിലെ കുടുംബ വീട്ടിൽ വച്ച് ഔദ്യോഗിക ബഹുമതി നൽകിയതിന് ശേഷം തൊട്ടടുത്ത മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തിക്കോടിയിലെത്തിയത്. രാവിലെ ടൗൺ ഹാളിൽ കലാ
പ്രശസ്ത സാഹിത്യകാരന് യു.എ ഖാദര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കെയിലാണ്ടി ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്.
ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പലരുടേയും വാട്സാപ്പ് സ്റ്റാറ്റസുകൾ ഇന്നലെ നയൻതാരയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരുന്നു. മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയങ്കരിയായ താരത്തിന് ആശംകൾ നേർന്ന് ആയിരങ്ങളാണ് എത്തിയത്. നയൻതാരയുടെ പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട
വിശ്വമാനവികതയുടെ സ്നേഹദർശനം കവിതയിൽ ആവാഹിച്ച മലയാളത്തിന്റെ സ്വന്തംകവിയാണ് അക്കിത്തം. വി.ടി.ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോഥാന ചരിത്രത്തിന്റെ ഭാഗംകൂടിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആണ് പ്രശസ്തകാവ്യം. ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയത്രി ലൂയി ഗ്ലിക്കിന്. ലൂയി ഗ്ലിക്കിന്റെ 12 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളെക്കുറിച്ചുള്ള ലേഖനസമാഹാരങ്ങളും ആഗോളശ്രദ്ധനേടി.