കൊളംബോ ∙ ശ്രീലങ്കയിലെ തുറമുഖങ്ങളിൽ യുഎസ് സേനയ്ക്ക് സ്വതന്ത്ര പ്രവർത്തനത്തിന് അനുമതി നൽകുന്ന സൈനിക കരാർ അനുവദിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസുമായി ശ്രീലങ്കയിലെ റനിൽ വിക്രമസിംഗെ സർക്കാർ ഒപ്പിടാനിരുന്ന സ്റ്റാറ്റസ് ഓഫ് ഫോഴ്സസ് എഗ്രിമെന്റ് (സഫ)
കൊളംബോ∙ ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 15നും ഡിസംബർ 7നും ഇടയ്ക്കു നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ചെയർമാൻ മഹിന്ദ ദേശപ്രിയ പറഞ്ഞു. നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി തീരുന്നതിന് ഒരു മാസം മുൻപു തിരഞ്ഞെടുപ്പു നടത്തണമെന്നാണു ഭരണഘടനാ നിബന്ധനയെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 7ന് തിരഞ്ഞെടുപ്പു
കൊളംബോ ∙ ഈസ്റ്റർ ദിനത്തിലെ ഭീകാരാക്രമണങ്ങളുടെ മുറിവുണങ്ങും മുൻപ് പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ വിദേശയാത്രയും വിവാഹാഘോഷവും ശ്രീലങ്കയിൽ കടുത്ത വിമർശനങ്ങൾക്കു വഴിയൊരുക്കുന്നു. ഭീകരാക്രമണങ്ങളുടെ തുടർച്ചയായി രാജ്യത്തു വർഗീയ സംഘർഷം പടരുന്നതിനിടെയാണ് 13ന് സിരിസേന 3 ദിവസത്തെ സന്ദർശനത്തിന്
കൊളംബോ ∙ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ശുപാർശ ചെയ്ത ചിലരെ ഒഴിവാക്കിക്കൊണ്ട് 30 അംഗ മന്ത്രിസഭയ്ക്ക് പ്രസിഡന്റ് മൈത്രിപാല സിരിസേന അനുമതി നൽകി. പ്രതിരോധത്തിനു പുറമേ ആഭ്യന്തര വകുപ്പിന്റെയും നിയന്ത്രണം നിലനിർത്തിയ സിരിസേന, അധികാര വടംവലി തുടരുമെന്ന സൂചനയും നൽകി. വിക്രമസിംഗെ സത്യപ്രതിജ്ഞ
കൊളംബോ∙ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ(69) വീണ്ടും (5–ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവർത്തിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടി വന്നു.
ശ്രീലങ്കയിൽ രാഷ്ട്രീയ അട്ടിമറി. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്ട്ടി നിലവിലെ കൂട്ടുകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ റെനിൽ വിക്രമസിംഗെയ്ക്കു ശ്രീലങ്ക പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. പുതിയ പ്രധാനമന്ത്രിയായി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ സിരിസേന