പൊള്ളയായ മുഴക്കങ്ങളാണ് നമ്മുടെ പല ഓർമകളും. അടുക്കടുക്കായോ ഒട്ടും അടുക്കില്ലാതെയോ ചേർത്തു വച്ചിരിക്കുന്ന കുറെ പൊള്ളയായ ഓർമകൾക്ക് നാമിടുന്ന പേരത്രേ ജീവിതം. സ്ഥൂലമായ ആലോചനയിൽ ഓർമകളെല്ലാം നല്ലതും ചീത്തയുമായ, സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളുടെ കൂട്ടിവയ്പാണ്. പക്ഷേ,
എഴുതുന്നതിലെല്ലാം ഒരു കഥയുടെ വിത്തിടുന്നയാളാണു മനോജ് വെങ്ങോല. അതുകൊണ്ടാണു മനോജിന്റെ ഓർമക്കുറിപ്പുകൾ പോലും ചെറുകഥയുടെ ചാരുതയോടെ വായിക്കാനാകുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടവരാണു മനോജിന്റെ കഥാപാത്രങ്ങൾ. അതിൽ കള്ളനും ലൈംഗിക തൊഴിലാളിയും തെരുവുകച്ചവടക്കാരനും ഉന്മാദിയും ആദിമവാസിയുമെല്ലാമുണ്ട്. മനോജിന്റെ
ഒട്ടും ഭയം തോന്നുന്നില്ല, മരണം അടുക്കുമ്പോൾ മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ആത്മാവായി അടുക്കലെത്തും എന്നുകേട്ടിട്ടുണ്ട്, മറ്റാർക്കും കാണാനാവില്ല .. അപ്പച്ചൻ മരിക്കുമ്പോൾ അപ്പച്ചന്റെ ചേട്ടനും അമ്മയും കറിയാച്ചൻ അങ്കിളും സന്ദർശകരായി വന്നിരുന്നു അത്രേ. അതാണ് അപ്പോൾ ഓർമവന്നത്.
‘‘നിങ്ങൾക്കറിയാമോ ഈ കുട്ടികളെ? ഇവരുടെ അച്ഛൻ രണ്ടു മൂന്ന് മാസങ്ങൾക്ക് മുൻപ് കോവിഡ് വന്നു മരിച്ചതാണ്.’’ എനിക്ക് അതിശയം തോന്നി. അവൻ തുടർന്നു, ‘‘അയാൾ ആയിരുന്നു മുൻപൊക്കെ കുട്ടികളുമായി വന്നിരുന്നത്. നല്ല ആരോഗ്യമുള്ളയാൾ.
കോറിഡോറിന്റെ ഒരറ്റത്തുള്ള സ്കാനിംഗ് സെന്ററിനരികിലായി കയ്യിലെ പൈസ വീണ്ടും വീണ്ടും എണ്ണി തിട്ടപ്പെടുത്താൻ ശ്രമിക്കുന്ന കുട്ടിയുടെ അച്ഛൻ. നിരാശനായ അയാൾക്കു നേരെ പരിഹാസത്തിൽ പൊതിഞ്ഞ ചിരിയുമായി നിൽക്കുന്ന സ്കാനിംഗ് റൂമിലെ അഖിലും, വിഷ്ണുവും
കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ
സിനിമ സംഘടനകളുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. വിനോദനികുതി ഒഴിവാക്കും.അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50% കുറച്ചു. തദ്ദേശസ്ഥാപനങ്ങളിലെ വസ്തുനികുതി മാസഗഡുക്കളായി അടയ്ക്കാം. വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചു. പുതിയ ഉത്തരവ് സിനിമാമേഖലയ്ക്ക് വൻ ആശ്വാസമാണ്
തിയറ്ററുകള്‍ തുറക്കുമെന്ന് സിനിമാ സംഘടനാപ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി തള്ളി. ബാക്കി കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചെന്ന് പ്രതിനിധികള്‍ അറിയിച്ചു. മൂന്നാവിശ്യങ്ങളാണ് സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രിക്ക് മുന്നിൽ
അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതിബിൽ നൽകി കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്. കോട്ടയം പാമ്പാടി ബ്ളോക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റർ ഉടമയുമായ ജിജി അഞ്ചാനി പങ്കുവയ്ക്കുന്നത് സിനിമ മേഖലയുടെ ആകെ കണ്ണീർ കഥയാണ്. 2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി അഞ്ചാനി സിനിമാസ്
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ മേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കണം. വിനോദനികുതി ഒഴിവാക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തീരുമാനം ഉണ്ടാകാതെ തിയറ്ററുകള്‍ തുറക്കാനാകില്ല എന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.