ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും തന്റെ മകളും സിനിമാ താരവുമായ അനുപമ പരമേശ്വരനെയും ചേർത്തു സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി മാതാവ് സുനിത പരമേശ്വരൻ. തൽക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന "പാപ്പന്റെ" പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് പള്ളിയിൽ വച്ചു നടന്നു. നിർമാതാക്കളിലൊരാളായ ഷെരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു. ഫാദർ ബോബി അലക്സ് മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ ചെയ്തു. ഗോകുൽ സുരേഷ്, കനിഹ, നീത പിള്ള, നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി, അരുൺ ഘോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ. ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്നും ധര്മ്മജന് ബോള്‍ഗാട്ടി പ്രതികരിച്ചു.
കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന പ്രീസ്റ്റ് മാറ്റിയതിനു പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് നീട്ടി. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം
നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടം തുടങ്ങാനിരിക്കെ സംഘപരിവാറിനെതിരായ സിനിമയുമായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് എത്തുന്നു. അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’എന്ന ചിത്രം മുന്നൂറോളം തിയറ്ററുകളിൽ 12നു റിലീസ് ചെയ്യും. രാജ്യദ്രോഹ സിനിമ ആണിത് എന്ന്
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.
കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം
കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ
ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന
സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ